Header Ads

  • Breaking News

    കൊറോണ: ഉംറ തീര്‍ഥാടകര്‍ക്ക് സഊദി താത്ക്കാലിക വിലക്കേര്‍പ്പെടുത്തി


    കോഴിക്കോട്: 
    കൊറോണ ഭീതി ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു. ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. 
    ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായി സൗദി വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്. 
    ഇതിനെതുടര്‍ന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചിട്ടുണ്ട്. ഉംറക്കായി ഇഹ്‌റാം കെട്ടിയവരടക്കമുള്ളവര്‍ക്കാണ് തിരിച്ചുമടങ്ങേണ്ടി വന്നത്. മക്കയിലും മദീനയിലും കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലെ ആളുകള്‍ പ്രവേശിക്കരുതെന്നാണ് വിലക്ക്. 
    മുന്‍ കരുതലിന്റെ ഭാഗമായാണിതെന്നും സഊദി വൃത്തങ്ങള്‍ അറിയിച്ചു.  അതേ സമയം പുതിയ കൊറോണ വൈറസ് അപകടകരമായി പടരുന്ന രാജ്യങ്ങളിലേക്കുള്ള ടൂറിസം വിസയും നിറുത്തി വച്ചിട്ടുണ്ട്.
    പുതിയ കൊറോണ വൈറസ് സംഭവവികാസങ്ങള്‍ സഊദി ആരോഗ്യ അധികൃതര്‍ സൂക്ഷ്മമായി പരിശോധിച്ചു വരുകയാണ്. ലോകാരോഗ്യ സംഘടനയുടെ വൈറസ് പടരാതിരിക്കാനുള്ള 
    നടപടിയുടെ ഭാഗമായിട്ടാണ് ഇത്തരം തീരുമാനം. 
    അതിനിടെ ആശങ്ക വേണ്ടതില്ലെന്നും സര്‍ക്കാര്‍ കൈക്കൊള്ളുന്ന മുന്‍കരുതല്‍ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
    ഗള്‍ഫ് ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 250നു മുകളിലായെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
    ഒറ്റ ദിവസം കൊണ്ട് ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രൂപപ്പെട്ടത്. ഇറാന്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയവര്‍ക്കാണ് കൊറോണ ബാധ. 
    ഈ സാഹചര്യത്തില്‍ രോഗപ്രതിരോധ നടപടികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും നിലവില്‍ നിറുത്തി വെച്ചിരിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad