Header Ads

  • Breaking News

    തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗിന്‍റെ തടസഹർജി



    ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക വിഷയത്തില്‍ മുസ് ലിം ലീഗ് സുപ്രീംകോടതിയില്‍ തടസഹ​ര്‍ജി നല്‍കി. 2019ലെ വോ​ട്ട​ര്‍​പ​ട്ടി​ക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് ലീഗ് തടസഹ​ര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ ഹരജിയില്‍ വാദം കേള്‍ക്കുന്നതിന് മുൻപ് തങ്ങളുെട ഭാഗം കൂട്ടി കേള്‍ക്കണമെന്ന് ഹ​ര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

    2015ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ ശേ​ഷം 2016ല്‍ ​നി​യ​മ​സ​ഭ​യി​ലേ​ക്കും 2019ല്‍ ​ലോ​ക്സ​ഭ​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്​ ഹ​ർജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​ന്റെ വോ​ട്ട​ര്‍​പ​ട്ടി​ക ക​ര​ടാ​യി പ്ര​ഖ്യാ​പി​ക്ക​ണമെന്നാണ് ആവശ്യം. 2015ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ട്ടി​ക​യി​ല്‍ 2.51 കോ​ടി വോ​ട്ട​ര്‍​മാ​ര്‍ എ​ന്ന​ത്​ 2019ല്‍ ​ഇ​ത്​ 2.62 കോ​ടി​യാ​യ​തും ഹ​ര​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

    2019-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ര്‍ പ​ട്ടി​ക അ​നു​സ​രി​ച്ച്‌ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​പ്പീ​ല്‍ ന​ല്‍​കാ​നി​രി​ക്കെ​യാ​ണ് ലീ​ഗി​ന്‍റെ ഹ​ര്‍​ജി. 2015-ലെ ​വോ​ട്ട​ര്‍​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട്. 

    ഇ​തി​നെ ചോ​ദ്യം​ചെ​യ്ത യു​ഡി​എ​ഫ് ഹ​ര്‍​ജി അം​ഗീ​ക​രി​ച്ചാ​ണു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് 2015-ലെ ​വോ​ട്ട​ര്‍​പ​ട്ടി​ക ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത്. നാ​ദാ​പു​രം മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, ഫ​റോ​ക്ക് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ പി. ​ആ​ഷി​ഫ്, കോ​ണ്‍​ഗ്ര​സ് നേ​താ​വ്​ എ​ന്‍. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രാ​ണ് ഹൈകോടതിയില്‍​ ഹ​ർ​ജി​ നല്‍കിയത്.
     

    No comments

    Post Top Ad

    Post Bottom Ad