Header Ads

  • Breaking News

    കൊറോണ: ചൈനയില്‍ മരണം 2000 കടന്നു, ഹ്യൂബെ പ്രവിശ്യയില്‍ ഇന്നലെ മരിച്ചത് 132 പേര്‍


    ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 2000 കടന്നെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.
    കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ ഇന്നലെ മാത്രം മരിച്ചത് 132 പേരാണ്. 75,121 പേര്‍ക്ക് ഇതിനോടകം കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
    1749 പേര്‍ക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1693പേര്‍ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ഇതോടെ ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74000 കടന്നു.അതേസമയം, കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമല്ലെന്നും വളരെ അപകടകരമായ അവസ്ഥയിലേക്ക് എത്തുകയാണുണ്ടായതെന്നും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 2019 ഡിസംബറിലാണ് ഹുബൈ പ്രവിശ്യയില്‍നിന്ന് കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്.
    ദക്ഷിണകൊറിയയില്‍ 15പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ്? ബാധിതരുടെ എണ്ണം 46 ആയി. സിംഗപ്പൂരില്‍ 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 29 പേര്‍ രോഗം ബേധമായി ആശുപത്രി വിട്ടു. ചൈനക്ക് പുറത്ത് വൈറസ് ബാധയേറ്റ രാജ്യങ്ങളില്‍ പ്രധാനമായും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്ന സാഹചര്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ചൈനയിലുള്ള പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. ചൈനയിലുള്ള 49 പൗരന്മാരെ തിരിച്ചു കൊണ്ടുവരാന്‍ യുക്രൈന്‍ വിമാനം അയക്കുമെന്നാണ് സൂചന.

    No comments

    Post Top Ad

    Post Bottom Ad