Header Ads

  • Breaking News

    തളിപ്പറമ്പ്‌ മണ്ഡലം എയര്‍പോര്‍ട്ട് ലിങ്ക് റോഡുമായി ബന്ധിപ്പിക്കാന്‍ 18 കോടി


    തളിപ്പറമ്പ്:

    കണ്ണൂർ എയർപോർട്ട് ലിങ്ക് റോഡുകളിലേക്ക് തളിപ്പറമ്പ്  മണ്ഡലത്തിലെ പ്രധാന പൊതുമരാമത്ത് റോഡുകൾ വിപുലികരിച്ച് ബന്ധിപ്പിക്കും. ഇതിന്‌ ഭരണാനുമതിയായി.  

    ജയിംസ് മാത്യു എംഎൽഎ തയ്യാറാക്കിയ കരട് പദ്ധതിയുടെയും പൊതുമരാമത്ത് വകുപ്പിന്റെ എസ്റ്റിമേറ്റിന്റെയും അടിസ്ഥാനത്തിലാണ് പദ്ധതിക്ക്  രൂപം നൽകിയത്. നബാർഡിന്റേയും - പൊതുമരാമത്തിന്റെയും  ഫണ്ട്‌ യോജിപ്പിച്ചാണ്‌  പദ്ധതി.  

    മയ്യിൽ–- ചെക്യാട്ട്കാവ്- –-എരഞ്ഞിക്കടവ് റോഡ് നാല്‌ കോടി രൂപയും  പൂമംഗലം-–-കൂനം റോഡിലെ ഒരു കിലോമീറ്റർ ദൂരം ഒരുകോടി  രൂപയും  ചെലവഴിച്ച്‌ മെക്കാഡം ടാർ ചെയ്ത് എയർപോർട്ട് ലിങ്ക് റോഡുമായി ബന്ധിപ്പിക്കും.   പൂമംഗലം –-കൂനം റോഡിന്റ പ്രവൃത്തി   പൂർത്തീകരിക്കാൻ തുക ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

    മണ്ഡലത്തിൽ 13 കോടി രൂപയുടെ ലിങ്ക് റോഡ് പ്രവൃത്തികൾക്ക് അന്തിമരൂപമായി. പാളിയത്ത് വളപ്പ്-–-ചേര-–- പാന്തോട്ടം റോഡ്  (നാല്‌ കോടി), പരണൂൽ ജങ്‌ഷൻ-–-കൂവോട്-–-ഏഴാംമൈൽ റോഡ് (മൂന്ന്‌ കോടി),  കുപ്പം–- -മുതുകുട–- -പാറമ്മൽ കടവ് റോഡ് (2.5 കോടി) എന്നിവ മെക്കാഡം ചെയ്യാനുള്ള ടെൻഡറാണ് പൂർത്തിയായത്. ഈ റോഡുകൾ 10 മീറ്റർ വീതിയിൽ വികസിപ്പിക്കും. ധർമശാല–- -പറശ്ശിനിക്കടവ് റോഡ് (1.5 കോടി) ടെൻഡറെടുത്തിട്ടും പണി തുടങ്ങാതിരുന്ന കരാറുകാരനെ ഒഴിവാക്കി റീടെൻഡർ ചെയ്യാൻ നടപടിയായി.   

    വേളാപുരം-–- പറശ്ശിനിക്കടവ് റോഡിന്റെ (രണ്ട്‌ കോടി) ടെൻഡർ നടപടി പൂർത്തിയായി. ഇതിന്റെ പണി ഉടൻ ആരംഭിക്കുമെന്ന് ജയിംസ്‌ മാത്യു എംഎൽഎ അറിയിച്ചു.  തളിപ്പറമ്പ് പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ ജയിംസ്‌മാത്യു എംഎൽഎ വിളിച്ച ഉദ്യോഗസ്ഥ യോഗത്തിലാണ് തീരുമാനം.

    No comments

    Post Top Ad

    Post Bottom Ad