Header Ads

  • Breaking News

    ഊതിക്കില്ല, മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പൂട്ടാൻ ‘ഹൈടെക് വണ്ടി’യെത്തി





    അല്പം മദ്യപിച്ച് സീറ്റ് ബെൽട്ടൊക്കെയിട്ട് കാറിൽ ഇരുന്നാൽ പിടിയിലാവാതെ രക്ഷപ്പെടുമെന്ന് കരുതണ്ട. വാഹനത്തിൽ നിന്നിറങ്ങിയില്ലെങ്കിലും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് ഊതിക്കാതെ തന്നെ മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടാനുള്ള സംവിധാനവുമായി പുതിയ ഇന്റർസെപ്റ്റർ നഗരത്തിലിറങ്ങിക്കഴിഞ്ഞു.

    ഇന്റർസെപ്റ്ററിലെ ആൽക്കോ മീറ്ററിന് നിങ്ങൾ മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനാവും. നിലവിൽ കോഴിക്കോട് ജില്ലയിൽ വടകര റൂറലിനും കോഴിക്കോട് സിറ്റിക്കുമായി ഇത്തരത്തിലുള്ള രണ്ട് വാഹനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. താമസിയാതെ മറ്റു ജില്ലകളിലും വാഹനമെത്തും.

    പ്രത്യേകതകൾ ഇതൊക്കെ

    വേഗം അളക്കുന്ന ലേസർ ബേസ്ഡ് സ്പീഡ് റഡാർ,
    ലൈറ്റ് ഡിം ചെയ്യാത്തവരെ പിടിക്കാൻ പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്സ്മീറ്റർ,
    ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ് മീറ്റർ,
    എയർഹോണുകാരെയും ആൾട്ടർ ചെയ്ത സൈലൻസർ വച്ച് ശബ്ദ മലിനീകരണമുണ്ടാക്കുന്നവരെയും പിടിക്കാൻ ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവൽ സംവിധാനം.

    മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്റർ
    പിഴയടക്കാതെ മുങ്ങിയാലും പിടിക്കും.

    മുമ്പ് നിയമലംഘനം നടത്തി പിഴയടയ്ക്കാതെയും, പോലീസിന്റെ കണ്ണുവെട്ടിച്ചും നടക്കുന്ന വാഹനങ്ങൾ മുന്നിലെത്തിയാലും പെട്ടതുതന്നെ. വാഹനത്തിന്റെ നമ്പർ കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഇന്റർസെപ്റ്റർ ആർ.ടി. ഓഫിസിലെ സെർവറുമായി ബന്ധപ്പെടുത്തിയതിനാൽ വാഹനം നിർത്തി പരിശോധിക്കാതെ തന്നെ ഇൻഷുറൻസ്, ഫിറ്റ്നസ്, പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി, തുടങ്ങിയവ കണ്ടെത്താനാവും. വേഗപരിശോധന മാത്രമാണ് നേരത്തെ ഇന്റർസെപ്റ്റർ വാഹനങ്ങളിൽ ചെയ്യാൻ സാധിച്ചിരുന്നത്.

    ഉപകരണങ്ങൾ അടക്കം ഒരു വാഹനത്തിന് ചെലവ് 25 ലക്ഷം രൂപയാണ് .

    വാഹനാപകടങ്ങൾ കുറയ്ക്കാനാവും

    അത്യാധുനിക യന്ത്രസംവിധാനത്തിന്റെ സഹായത്തോടെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനാണ് ഇന്റർസെപ്റ്റർ പോലുള്ള വാഹനങ്ങൾ. ഇതു വഴി ഒരു പരിധി വരെയെങ്കിലും വർധിച്ചുവരുന്ന റോഡപകടനിരക്ക് കുറക്കാൻ കഴിയും

    റോഡിലെ വേഗം ആളുകൾ മനസ്സിലാക്കണം

    വാഹനം ഓടിച്ചാൽ മാത്രം പോര ഓടിക്കുന്ന റോഡിൽ എത്ര വേഗം വരെ അനുവദനീയമാണെന്ന് എല്ലാവരും മനസ്സിലാക്കി വെക്കണം. വാഹനം ഓടിക്കുന്നയാൾ രേഖകൾ കൃത്യമായി സൂക്ഷിക്കണ്ടതും അത്യാവശ്യമാണ്.

    റോഡുകളിലെ വേഗ പരിധി(കിലോമീറ്ററിൽ)

    എൻഎച്ച്. 4 വരി 90,
    എൻഎച്ച്. 2 വരി 85
    സംസ്ഥാന ഹൈവേ 50
    മോട്ടോർ സൈക്കിൾ: എൻഎച്ച്. 4 വരി 70
    സ്റ്റേറ്റ് ഹൈവേ, രണ്ട് വരി 60
    തദ്ദേശസ്ഥാപനം 50
    ലൈറ്റ് മോട്ടോർ വെഹിക്കിൾട്രാൻസ്പോർട്ട് (ടാക്സി കാറുകൾ, മിനി ലോറികൾ ഉൾപ്പെടെ)

    എൻഎച്ച് 4 വരി 70,
    സ്റ്റേറ്റ് ഹൈവേ, എൻഎച്ച് 2 വരി 65,
    തദ്ദേശസ്ഥാപനം 50
    ഹെവി വെഹിക്കിൾ (ബസ്, ലോറി ഉൾപ്പെടെ)

    എൻഎച്ച് 4 വരി 65,
    എൻഎച്ച് 2 വരി,സ്റ്റേറ്റ് ഹൈവേ 60
    തദ്ദേശസ്ഥാപനം 40
    വേഗപരിധി ലംഘിച്ചാൽ പിഴലൈറ്റ് മോട്ടോർ വെഹിക്കിൾ 1500 രൂപ, മറ്റു വാഹനങ്ങൾ 3000 രൂപ

    No comments

    Post Top Ad

    Post Bottom Ad