Header Ads

  • Breaking News

    ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു


    മട്ടന്നൂർ :
    ചാവശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.മട്ടന്നൂര്‍ പി.ആര്‍.എന്‍.എസ്.എസ് കോളേജ് വിദ്യാർത്ഥി പുന്നാട് സ്വദേശി റാഫിദ് (20) ആണ് മരിച്ചത്. ചാവശേരി ടൗണില്‍ ഗ്രാമീണ ബാങ്കിന് സമീപത്താണ് അപകടം നടന്നത്. കോളേജിലേക്ക് പോകുന്ന വഴി എതിരെ വന്ന ബൈക്കാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയം.
    അപകടത്തിനിടയാക്കിയ ബൈക്ക് യാത്രികനെ കണ്ടെത്താന്‍ മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മീത്തലെ പുന്നാട് റിസ്വാന മന്‍സിലില്‍ ഉമ്മര്‍കുട്ടിയാണ് റാഫിദിന്റെ പിതാവ്.

    No comments

    Post Top Ad

    Post Bottom Ad