Header Ads

  • Breaking News

    പി.ജയരാജന് വധഭീഷണി; കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബി.ജെ.പി. പ്രവര്‍ത്തകന്‍


    സി.പി.ഐ.എം നേതാവ് പി. ജയരാജന് വധഭീഷണി മുഴക്കിയ കേസില്‍ പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാപ്പ് പറഞ്ഞു. എടവണ്ണ സ്വദേശി പറങ്ങോടന്‍ (അപ്പു-55) ആണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച്‌ പി. ജയരാജനോട് മാപ്പു പറഞ്ഞത്.

    തെറ്റ് പറ്റിപ്പോയതാണെന്നും പൊറുക്കണമെന്നും ഇനിമേലില്‍ ആവര്‍ത്തിക്കില്ലെന്നും പി. ജയരാജന്റെ കൈപിടിച്ച്‌ പ്രതി മാപ്പ് പറഞ്ഞു. 

    തെറ്റ് മനസ്സിലാക്കി ആത്മാര്‍ത്ഥമായി മാപ്പ് ചോദിച്ച സാഹചര്യത്തില്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി. ജയരജാന്‍ കോടതിയെ അറിയിച്ചു. കേസില്‍ സാക്ഷി പറയാനായി രാവിലെയാണ് പി. ജയരാജന്‍ എത്തിയത്.

    2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ആര്‍.എസ്.എസ്. അക്രമങ്ങള്‍ക്കെതിരേ സി.പി.എം. പ്രദര്‍ശനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. 

    പ്രദര്‍ശനത്തിനെത്തിയ പി. ജയരാജന്റെ ചിത്രം തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ പ്രതി വധഭീഷണി മുഴക്കി കമന്റിടുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad