Header Ads

  • Breaking News

    തലശ്ശേരിയിൽ എട്ടു വയസുകാരനെ ഓട്ടോ തടഞ്ഞ് മര്‍ദ്ദിച്ചു



    തലശ്ശേരി:

    സ്‌കൂളില്‍ വെച്ച് കുട്ടികള്‍ തമ്മിലുള്ള അടിപിടി ഏറ്റെടുത്ത ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് എട്ടു വയസുകാരനെ ഓട്ടോ തടഞ്ഞ് മര്‍ദ്ദിച്ചു. തലശ്ശേരി മട്ടാമ്പ്രം അന്‍വാരിയ സ്‌കൂളിന് സമീപം വലിയകത്ത് വീട്ടില്‍ നൗഫലാണ് ഇത് സംബന്ധിച്ച് തലശ്ശേരി പോലീസില്‍ പരാതി നല്‍കിയത്.  അസ്‌ലമിന്റെ സഹോദരിയുടെ മകനായ അന്‍വാരിയ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഷുഹൈല്‍ എന്ന കൂട്ടിയെ, അവര്‍ പോകുകയായിരുന്ന കെ.എല്‍ 58 എഫ് 4565 നമ്പര്‍ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി അസ്‌ലം എന്നയാള്‍ കൈ കൊണ്ട് മുഖത്തടിച്ചു എന്നാണ് പരാതി. സംഭവത്തിന് കാരണം സ്‌കൂളില്‍ വെച്ചു ഏതോ കാരണത്താല്‍ പ്രതിയുടെ മകന്‍ സിനാനെ ഷുഹൈല്‍ അടിച്ചു എന്നതാണ്. സ്‌കൂള്‍ കുട്ടികള്‍ തമ്മിലെ അടിപിടി രക്ഷിതാവ് ഏറ്റെടുത്തതോടെ പ്രശ്‌നം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad