Header Ads

  • Breaking News

    കൊന്നു തിന്നാന്‍ നോക്കിയിരുന്നു; കടുവയുടെ വായില്‍ നിന്നും യുവാവിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍, വീഡിയോ


    മുന്നില്‍ അകപ്പെട്ട കടുവയുടെ വായില്‍ നിന്നും യുവാവ് അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറലാവുന്നു. ജനക്കൂട്ടത്തിന് നടുവിലൂടെ ഓടുന്നതിനിടെയാണ് കടുവയുടെ മുന്നില്‍ യുവാവ് വീണത്. ഇതിന് പിന്നാലെ കടുവ ഇയാളുടെ നേരെ തിരിഞ്ഞു. കുറച്ച്‌ നേരം നിരീക്ഷിച്ചു, പിന്നീട് നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയതോടെ കടുവ യുവാവിനെ ഉപേക്ഷിച്ച്‌ ഓടിമറയുകയായിരുന്നു. യുവാവ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
    മഹാരാഷ്ട്രയിലെ ഭണ്ഡാരാ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. ദേശീയ പാതയിലായിരുന്നു കടുവ ഇറങ്ങിയത്. ഇതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിച്ചു. കടുവയെ പ്രകോപിപ്പിക്കരുതെന്ന് ജനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച്‌ ആളുകള്‍ കടുവയെ കാണാന്‍ തടിച്ചുകൂടി.
    നൂറുകണക്കിനാളുകളാണ് കടുവയെ പിന്തുടര്‍ന്ന് ഓടിയത്. ഇതില്‍ മൂന്നു പേരെ കടുവ ആക്രമിച്ചു. ഒരാളെ പിടികൂടുകയും ചെയ്തു. ഏറെ നേരം യുവാവിനെ കടുവ പിടിച്ചുവച്ചു. നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയതോടെ കടുവ യുവാവിനെ ഉപേക്ഷിച്ച്‌ ഓടിമറയുകയായിരുന്നു. നാട്ടുകാരില്‍ ചിലരാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്.

    No comments

    Post Top Ad

    Post Bottom Ad