Header Ads

  • Breaking News

    കൊറോണ:സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍


    കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍.ഇവരിലേറേയും ചൈനയില്‍ നിന്നു വന്നവരാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം അറുപത് പേര്‍ മുന്‍കരുതലെന്ന നിലയില്‍ നിരീക്ഷണത്തിലുണ്ട്.

     ഇവരെല്ലാം ചൈനയില്‍ നിന്നു വന്നവരാണെന്നും ഇവര്‍ക്കാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചൈനയില്‍ നിന്നും വന്നവരായതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിക്കുന്നു.

    ചൈനയില്‍ നിന്നും, കൊറോണ ബാധയുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. 288 പേരില്‍ സംശയം ഉള്ളവരുടെ സാംപിളുകള്‍ പൂണെ ലാബിലേക്ക് അയച്ചു. 


    ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് നിരീക്ഷണമേര്‍പ്പെടുത്തിയതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ആഗോള തലത്തില്‍ അപകടകരമായ നിലയിലാണ് കൊറോണ പടരുന്നത്.

    ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 80 ആയി.വൈറസ് ബാധയില്‍ മരിച്ച 80 പേരില്‍ 76 പേരും കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബൈ  പ്രവിശ്യയില്‍ നിന്നുള്ളവരാണ്.

    No comments

    Post Top Ad

    Post Bottom Ad