Header Ads

  • Breaking News

    കുപ്പം പ്രീമിയര്‍ ലീഗ് ആറാം സീസണ്‍ നാളെ തുടക്കമാവും; സന്തോഷ് ട്രോഫി താരം മിഥുന്‍ മുഖ്യാഥിതി


    കാല്‍പന്ത് കളിയുടെ വര്‍ണവൈവിധ്യവുമായി ആറാം സീസണ്‍ കുപ്പം പ്രീമിയര്‍ ലീഗിന് നാളെ വൈകുന്നേരം ആറ് മണിക്ക് തുടക്കമാകും.
    കേരളാ സന്തോഷ് ട്രോഫി താരവും നായകനുമായ മിഥുന്‍ വി മുഖ്യാതിഥിയാകും.

    KPL ചെയര്‍മാന്‍ കെ അബു ഹാജി പതാക ഉയര്‍ത്തും. നോര്‍ത്ത് കുപ്പം സിഎച്ച് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കെപിഎല്ലില്‍ നിലവിലെ ജേതാക്കളായ എസ്ഐസി ജിദ്ദ, റണ്ണേഴ്‌സപ്പായ ഖത്തര്‍ ഫ്രണ്ട്‌സ് എന്നിവര്‍ക്ക് പുറമെ ഹലാ എഫ്സി, എംആര്‍എസ്, ട്വന്റി-20, അമിഗോസ്, ഗ്രീന്‍ ടൈഗേഴ്സ്, സിഎച്ച് ഫ്രണ്ട്‌സ് എന്നിവരും,നവാഗതരായ സൂപ്പര്‍ സ്റ്റാര്‍ എഫ്സി, സോക്കര്‍ ഗ്യാങ് ടീമുകളും അടക്കം പത്തു ടീമുകളാണ് പങ്കെടുക്കുന്നത്. ഫെബ്രുവരി രണ്ടിന് ടൂര്‍ണമെന്റ് സമാപിക്കും.

    No comments

    Post Top Ad

    Post Bottom Ad