Header Ads

  • Breaking News

    സാംസങ് ഗ്യാലക്സി എ 51 പുറത്തിറങ്ങി; വില 23,999 രൂപ



    സാംസങ് ഗ്യാലക്സി എ 51 ഇന്ത്യയില്‍ പുറത്തിറങ്ങി. 23,999 രൂപയിലാണ് ഇതിന്റെ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ആധുനിക സവിശേഷതകളും പുതിയ പ്രായത്തിലുള്ള ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള രൂപകല്‍പ്പനയും നല്‍കുന്നു.
    പഞ്ച്-ഹോൾ ക്യാമറ സജ്ജീകരണമുള്ള ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഗാലക്‌സി എ 51 ന്റെ സവിശേഷതകൾ. സാംസങ് ഗാലക്‌സി എ 51 നീല, ബ്ലാക്ക് പ്രിസം ക്രഷ്, വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.
    ഗാലക്‌സി എ 51യിൽ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 2400 x 1080 പിക്‌സൽ റെസല്യൂഷനും ഡിസ്പ്ലെയിൽ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സാൻഡബിൾ മെമ്മറിയും 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും നൽകിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad