Header Ads

  • Breaking News

    വോട്ടർ പട്ടിക; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിന് സർക്കാർ പിന്തുണ



    തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിനുളള വോട്ടർ പട്ടിക 2015ലേത് അടിസ്ഥാനമാക്കിയെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിന് സർക്കാർ പിന്തുണ. കമ്മീഷൻ നിലപാട് അന്തിമമെന്ന് തദ്ദേശമന്ത്രി എസി മൊയ്തീനും വ്യവസായ മന്ത്രി ഇപി ജയരാജനും പറഞ്ഞു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയാകണം അടിസ്ഥാനമെന്നും ഇല്ലെങ്കിൽ നിയമ നടപടി പരിഗണനയിലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

    നിയമസഭ ,ലോക്‌സഭ വോട്ടർ പട്ടിക വാർഡ് അടിസ്ഥാനത്തിലല്ലെന്നാണ് ന്യായീകരണം. വാർഡ് പുനർ വിഭജനം അടക്കം കടുകട്ടി ജോലികൾ കുറഞ്ഞ സമയത്തിനകം തീർക്കണമെന്നും ഇതിനിടെ വീടുവീടാന്തരം കയറിയിറങ്ങി വോട്ടർ പട്ടിക പുതുക്കുക പ്രായോഗികമല്ലെന്നും കമ്മീഷൻ പറഞ്ഞു . ഇതൊക്കെ മറികടന്ന് പട്ടിക പുതുക്കാൻ പോയാൽ ചെലവ് പത്തുകോടി വേണ്ടിവരുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ പറയുന്നു. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പട്ടിക ആധാരമാക്കണമെന്ന നിലപാടിൽ സിപിഐഎമ്മും സർക്കാരും മലക്കം മറിഞ്ഞു.

    അതേസമയം, പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിനോട് യോജിക്കുന്നില്ല. കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് കോൺഗ്രസ് പറയുന്നു. 2015 ന് ശേഷം 18 വയസ് തികഞ്ഞ വർ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടി വരും. ഫെബ്രുവരി 28ന് പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക തയ്യാറാക്കും മുമ്പ് വീണ്ടും രണ്ട് തവണ കൂടി പേര് ചേർക്കാൻ അവസരം നൽകും.

    No comments

    Post Top Ad

    Post Bottom Ad