Header Ads

  • Breaking News

    കാഞ്ഞിരങ്ങാട്‌ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ ഗ്രൗണ്ട്‌ ഉദ്‌ഘാടനം ഫെബ്രു.15ന്


    തളിപ്പറമ്പ്:

    മോട്ടോർ വാഹനവകുപ്പിന്റെ കാഞ്ഞിരങ്ങാട്ടെ ഡ്രൈവിങ്‌ ടെസ്റ്റ് ഗ്രൗണ്ട് ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 

    ഓട്ടോമോട്ടീവ് ഡ്രൈവിങ്‌ ടെസ്റ്റ് സ്‌റ്റേഷനും കംപ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റ് സെന്ററുമടങ്ങുന്നതാണ്‌ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ ഗ്രൗണ്ട്‌. നാലുകോടി രൂപ ചെലവിലാണ് ഇവ സജ്ജമാക്കിയത്. രണ്ടേക്കർ സ്ഥലത്ത് 
    നിർമിച്ച ടെസ്റ്റിങ്‌ ഗ്രൗണ്ട് ഇത്തരത്തിൽ കേരളത്തിൽ എട്ടാമത്തേതാണ്. 

    ജർമനിയിൽനിന്ന് ഇറക്കുമതിചെയ്ത ഇന്റഗ്രേറ്റഡ് ടെക്‌നോളജി സാങ്കേതിക സംവിധാനങ്ങളടക്കം അത്യാധുനിക സംവിധാനങ്ങളും ഒരുക്കും. ഇവ പ്രവർത്തന സജ്ജമായാൽ ഡ്രൈവിങ്‌ ടെസ്റ്റും വെഹിക്കിൾ ടെസ്റ്റും പൂർണമായും സാങ്കേതിക സംവിധാനത്തിലേക്ക് വഴിമാറും. 

    എടപ്പാളിൽ നിർമിക്കുന്ന ഇന്റർനാഷണൽ ലൈസൻസിനുള്ള ടെസ്റ്റിങ്‌ ഗ്രൗണ്ടിലേക്കുള്ള പ്രാഥമികഘട്ട പരീക്ഷകൾ ഇവിടെ നടത്താനാണ് ഉദ്ദേശിക്കുന്നത്. 

    പ്രതിദിനം 120 പേർക്കാണ് ഡ്രൈവിങ്‌ ടെസ്റ്റ് നടത്തുകയെന്ന് നോഡൽ ഓഫീസറായ ജെ എസ് ശ്രീകുമാർ പറഞ്ഞു. ടെസ്റ്റിന് വരുന്നവർക്കുള്ള റെസ്റ്റ് റൂം, ശുചിമുറികൾ, കഫ്റ്റീരിയ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും എംവിഐ ടി രഞ്ജിത്ത് പറഞ്ഞു.
    ടെസ്‌റ്റിങ്‌ സെന്റർ പൂർത്തിയാവുന്നതോടെ ലേണിങ്‌ ടെസ്റ്റ്, ലൈസൻസ് നൽകൽ എന്നീ വിഭാഗങ്ങളെല്ലാം മിനി സിവിൽ സ്റ്റേഷനിൽനിന്ന്‌ അങ്ങോട്ടേക്ക് മാറ്റും. ടെസ്റ്റ് പാസായി കഴിഞ്ഞയുടൻ  ലൈസൻസും നൽകും. 2018 ഏപ്രിൽ 13ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രനാണ് പ്രവൃത്തി ഉദ്ഘാടനംചെയ്തത്. ഊരാളുങ്കൽ ടെക്‌നോളജി സൊലൂഷൻസിനായിരുന്നു നിർമാണച്ചുമതല.

    No comments

    Post Top Ad

    Post Bottom Ad