Header Ads

  • Breaking News

    11 മാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയും അറസ്റ്റില്‍


    ഇരിട്ടി: 
    നിലമ്പൂര്‍ വഴിക്കടവില്‍ 11 മാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊന്നിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി ചേലക്കുന്നന്‍ ജിനീഷ് (31), വഴിക്കടവ് വെട്ടിപ്പറമ്പില്‍ ലിസ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  
    ഒരാഴ്ച മുമ്പ് മാത്രമാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കൈമാറി പ്രണയത്തിലാകുകയായിരുന്നു. ലിസയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കണ്ണൂര്‍ ഇരിട്ടിയില്‍ വെച്ചാണ് ലിസയെയും ജിനീഷിനെയും പോലീസ് പിടികൂടിയത്. 
    മമ്പാട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ലിസ. വഴിക്കടവ്-കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറാണ് ജിനീഷ്.  
    കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിനാണ് ശിശു സംരക്ഷണ വകുപ്പ് പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു. 

    No comments

    Post Top Ad

    Post Bottom Ad