Header Ads

  • Breaking News

    നീലേശ്വരത്ത് സംഘർഷം: ആര്‍എസ്എസ് പഥസഞ്ചലനം സിപിഎം തടഞ്ഞു; കണ്ണീര്‍ വാതകം പ്രയോഗിച്ച്‌ പൊലീസ്



    കാസര്‍കോട്: നീലേശ്വരത്ത് രാജാസ് സ്കൂളില്‍ ആര്‍.എസ്.എസ് നടത്തിയ പഥസഞ്ചലനം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിലേക്ക് നീങ്ങി. തുടര്‍ന്ന് സംഭവ സ്ഥലത്ത് പൊലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. നേരത്തെ തന്നെ സ്കൂളില്‍ പഥസഞ്ചലനം നടത്താനുള്ള തീരുമാനത്തിനെതിരെ സി.പി.എം രംഗത്തെത്തിയിരുന്നു.

    ഇന്ന് ആർഎസ്എസ് പ്രവർത്തകർ നീലേശ്വരം നഗരത്തിൽ പ്രകടനം നടത്തി. ബസ് സ്റ്റാന്റ് ചുറ്റിവന്ന ആർഎസ്എസ് പഥസഞ്ചലനത്തെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നീലേശ്വരം ബസ് സ്റ്റാന്റിൽ വച്ച് തന്നെ തടഞ്ഞു.  

    ഇരുവിഭാഗവും തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങിയപ്പോഴാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. സംഭവത്തില്‍ 40 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad