ഡല്‍ഹി യുപി ഭവന് മുന്നില്‍ പ്രതിഷേധം: ബിന്ദു അമ്മിണി പൊലീസ് കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി യുപി ഭവനു മുന്നില്‍ പ്രതിഷേധിച്ചതിന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കസ്റ്റഡിയില്‍. കൗടില്യ മാര്‍ഗിലുള്ള യുപി ഭവന് മുന്നില്‍ പ്രതിഷേധിച്ച ബിന്ദു അമ്മിണി ഉള്‍പ്പെടെയുള്ളവരെ ബലം പ്രയോഗിച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് സ്വദേശിനിയായ ഭവിതയും പിടിയിലായിട്ടുണ്ട്. താൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയതാണെന്ന് ബിന്ദു അമ്മിണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൗരത്വ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിനേയും കസ്റ്റഡിയിലെടുത്തു.
യുപി ഭവനിലേക്കും അസം ഭവനിലേക്കും വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തി. ഇവരെ വഴിയിൽ നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
No comments
Post a Comment