Header Ads

  • Breaking News

    ഭർതൃമതിയായ യുവതിയെ വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി



    മയ്യിൽ : ഭർതൃമതിയായ യുവതിയെ വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി . കണ്ണാടിപറമ്പ് വൈദ്യർകണ്ടി ചേലേരിയിലെ കെ . ഷിജുവിന്റെ ഭാര്യ പി . സി . സരിന ( 29 ) യെയാണ് ഇന്ന് രാവിലെ ഏഴുമണിയോടെ വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.വെള്ളമെടുക്കാനായി കിണറിനരുകിലെത്തിയ ഭർതൃമാതാവാണ് സരിനയെ കിണറ്റിൽ വീണ നില യിൽ കണ്ടത് . ബഹളം വെച്ചതിനെ തുടർന്ന് പരിസരവാസി – കൾ ഓടിയെത്തുകയായിരുന്നു . കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കിണറ്റിൽ നിന്നും പുറത്തടുത്തത് . നാലുവർഷം മുമ്പാണ് കൊളച്ചേരി സ്വദേശിനിയായ സരിനയും ഷിജുവും തമ്മിലുള്ള വിവാഹം നടന്നത് . ഈ ബന്ധത്തിൽ ആറുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട് . മയ്യിൽ എസ് . ഐ വി . ആർ . വിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഇൻ ക്വിസ്റ്റ് നടത്തി . മൃതദേഹം പോ സ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേമോർച്ചറിയിലേക്ക് മാറ്റി.

    No comments

    Post Top Ad

    Post Bottom Ad