Header Ads

  • Breaking News

    വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

    പഴയങ്ങാടി: കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പാപ്പിനിശ്ശേരി വെസ്റ്റിലെ സാറാമന്‍സിലില്‍ യാസിന്‍ (27) നെയാണ് കണ്ണപുരം എസ്.ഐ ബിജു പ്രകാശും സംഘവും അറസ്റ്റ് ചെയ്തത്.  രണ്ടാം തീയ്യതി സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥിനി തിരിച്ചെത്താത്തതിനെ തുടന്ന് മാതാവ് കണ്ണപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കണ്ണപുരം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ യുവാവിന്റ കൂടെ പോയതാണെന്നും   എറണാകുളത്ത് നിന്ന് ഇവരെ കണ്ടെത്തുകയും തന്ത്രപൂര്‍വ്വം ഇവരെ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ എത്തിച്ചതിന് ശേഷം പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് യുവാവിനെതിരെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad