Header Ads

  • Breaking News

    ഡ്രീം വേള്‍ഡ്​ വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം: 10 ലക്ഷത്തിലേറെ രൂപയുടെ നഷ്​ടം



    ചാലക്കുടി :
    അതിരപ്പിള്ളി കാഞ്ഞിരപ്പിള്ളിയിലെ ഡ്രീം വേള്‍ഡ്​ വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം. ത്രീഡി തിയറ്റര്‍ കത്തിനശിച്ചു.

    10 ലക്ഷത്തിലേറെ രൂപയുടെ നഷ്​ടം കണക്കാക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടിനാണ്​ സംഭവം. എ.സിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ്​ നിഗമനം.

    ചാലക്കുടിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സാണ് തീ അണച്ചത്. സംഭവസമയം തിയറ്ററിനകത്ത്​ ഓപറേറ്റര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പാര്‍ക്കില്‍ നിരവധി സന്ദര്‍ശകരുണ്ടായിരു​ന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

    പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. തീയറ്ററിലെ സ്ക്രീന്‍, ഇരിപ്പിടങ്ങള്‍, ​പ്രൊക്ടറുകള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. തീയും പുകയും പാര്‍ക്കി​​െന്‍റ മതില്‍ക്കെട്ടിനപ്പുറത്ത് ആളിപ്പടരുന്നത് അതിരപ്പിള്ളി റോഡില്‍ നിന്ന് കാണാമായിരുന്നു. ഫയര്‍ഫോഴ്​സ്​ ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ്​തീ അണച്ചത്.

    ചാലക്കുടി ഫയര്‍സ്​റ്റേഷനിലെ എ.എസ്.ടി.ഒ വി.വി. ബാബു, ഫയര്‍മാന്‍മാരായ വി.ആര്‍. രജീഷ്, സുമിത്ത് സുകുമാരന്‍, എസ്.എസ്. സെന്‍കുമാര്‍, ആര്‍.എസ്. രാജേഷ്, ഇലക്‌ട്രീഷ്യന്‍ എന്‍.കെ. പ്രസന്നന്‍, ടി.ഡി. ദീപു എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന്​നേതൃത്വം നല്‍കി.

    No comments

    Post Top Ad

    Post Bottom Ad