Header Ads

  • Breaking News

    ലോണ്‍ ആവശ്യമുണ്ടോ ;1 ലക്ഷം വരെ ഷവോമി നല്‍കുന്നു


    ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ തന്നേയാണ് .അതിനു കാരണം ബഡ്ജറ്റ് റെയിഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന മികച്ച സവിശേഷതകളില്‍ പുറത്തിറങ്ങുന്ന ഫോണുകള്‍ ആയതുകൊണ്ടാണ് .ഇപ്പോള്‍ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയില്‍ റെഡ്‌മിയുടെ നോട്ട് 8 പ്രൊ ബഡ്ജറ്റ് ഫോണുകള്‍ വിപണിയില്‍ ലഭ്യമാക്കുന്നുണ്ട് .
    ഇപ്പോള്‍ ഇതാ ഷവോമിയുടെ Mi ലോണ്‍ സര്‍വീസുകളും ഇപ്പോള്‍ ഷവോമി പുറത്തിറക്കിയിരിക്കുന്നു .Mi ക്രെഡിറ്റ് എന്ന പേരിലാണ് ഇപ്പോള്‍ ഈ സര്‍വീസുകള്‍ എത്തിയിരിക്കുന്നത് .ഇപ്പോള്‍ ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഈ Mi ലോണ്‍ ആപ്ലികേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് പുറത്തിറങ്ങുന്നത് .2019 മെയ് മാസത്തില്‍ ആണ് ഈ ആപ്ലികേഷനുകള്‍ ലോഞ്ച് ചെയ്തിരുന്നത് .എന്നാല്‍ ലോണ്‍ സര്‍വീസുകള്‍ ഇപ്പോള്‍ ആണ് ലഭ്യമാകുന്നത് .


    18 വയസ്സിനു മുകളില്‍ പ്രായം ഉളളവര്‍ക്ക് മാത്രമാണ് ഈ സര്‍വീസുകള്‍ ലഭിക്കുന്നത് .1 ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ പേര്‍സണല്‍ ലോണ്‍ ലഭിക്കുന്നത് .ഈ തുക നിങ്ങള്‍ക്ക് 3 വര്‍ഷത്തെ കാലാവധിയില്‍ വരെ ലഭിക്കുന്നത് .EMI ആയി തന്നെ തവണ തുക നിങ്ങള്‍ക്ക് അടച്ചാല്‍ മതിയാകും .ലോണ്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ mi ക്രെഡിറ്റ് ആപ്ലിക്കേഷനില്‍ ലോഗ് ഇന്‍ ചെയ്യുക .
    അതിനു ശേഷം നിങ്ങളുടെ KYC കൂടാതെ ബാങ്ക് വിവരങ്ങള്‍ എന്നിവ അപ്പ്ഡേറ്റ് ചെയ്യുക .ഷവോമിയുടെ ഉപഭോതാക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സൗകര്യങ്ങള്‍ ലഭിക്കുന്നത് .രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട് .


    No comments

    Post Top Ad

    Post Bottom Ad