Header Ads

  • Breaking News

    മലപ്പുറത്ത് പ്രണയത്തിന്റെ പേരില്‍ ആക്രമണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്തു ; യുവാവിന്റെ മരണം അറിഞ്ഞ് പെണ്‍കുട്ടി വിഷം കഴിച്ചു



    മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് വിഷം കഴിച്ച്‌ മരിച്ചു. പുതുപ്പറമ്ബ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
    ഷാഹിര്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞതിനു പിന്നാലെ പെണ്‍സുഹൃത്തും വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു.

    കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതമായി തുടരുകയാണ്.
    ഞായറാഴ്ച രാത്രി ബൈക്കില്‍ പോകുകയായിരുന്ന ഷാഹിറിനെ സുഹൃത്തായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് യുന്നു.വിവരം അറിഞ്ഞ് അമ്മ ഷൈലജയോടൊപ്പം സ്ഥലത്തെത്തിയ അനുജന്‍ ഷിബിലിനെയും അവര്‍ മര്‍ദ്ദിച്ചു.

    രാത്രി ഒന്‍പതുമുതല്‍ പന്ത്രണ്ടുമണിവരെ മര്‍ദിച്ചതായാണ് പരാതി. മൊബൈല്‍ഫോണ്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു.
    മര്‍ദനത്തില്‍ മനംനൊന്ത ഷാഹിര്‍ വീട്ടില്‍ എത്തിയയുടനെ വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഷാഹിര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.
    ചികിത്സയില്‍ കഴിയുന്ന ഷിബിലിന്റെ പരാതിയെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസെടുത്തതായി കോട്ടയ്ക്കല്‍ പോലീസ് അറിയിച്ചു. മറ്റു സഹോദരങ്ങള്‍: ഷംലീന, ഷഹന.

    No comments

    Post Top Ad

    Post Bottom Ad