ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില അതീവ ഗുരുതരം

മുംബൈ : തിങ്കളാഴ്ച പുലർച്ചെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രശസ്ത ഗായിക ലതാ മങ്കേഷ്കർ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. 90 കാരിയായ ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞദിവസം ലതാ മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അവരെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. നില കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഒരു ഭാഗത്തെ ഹൃദയകോശങ്ങളുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണെന്നും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അവര്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ്, എന്നാൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി അവരുടെ അവസ്ഥയിൽ ചില പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഇന്റേണൽ മെഡിസിൻ ഫിസിഷ്യൻ ഡോ. പ്രതിത് സമദാനി പറഞ്ഞു
No comments
Post a Comment