Header Ads

  • Breaking News

    തലശേരിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്ന് വ്യാജ സന്ദേശം ; പ്രചരിപ്പിച്ചയാളിന് പിന്നാലെ പൊലീസ്


    തലശേരിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്ന വ്യാജവാർത്ത പരന്നത് പരിഭ്രാന്തി പരത്തി. തലശേരി മാളിയേക്കൽ മുക്കിലെ കാട്ടിൽ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്ന വാർത്ത വ്യാഴാഴ്ച ഉച്ചമുതലാണ് കാട്ടുതീ പോലെ പ്രചരിച്ചത്. കൂടെ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നതിനാൽ ജനമത് വിശ്വസിക്കുകയും ചെയ്തു. ഇതോടെ നവ മാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിക്കുകയായിരുന്നു. തലശേരി നഗരമധ്യത്തിലെ ആത്മഹത്യ ഏവരെയും ഞെട്ടിക്കുകയും ചെയ്തു. ഇതോടെ പൊലീസ് സ്റ്റേഷനിലും മാധ്യമ ഓഫീസുകളിലേക്കും വിളികളെത്തി. ഇന്നലെ കരുനാഗപ്പള്ളി ഇടക്കുളങ്ങര മാളിയേക്കൽ റെയിൽവെ ഗേറ്റിന് വടക്കുഭാഗത്തുള്ള കുറ്റിക്കാട്ടിലെ മരത്തിൽ തൂങ്ങിമരിച്ച 20 വയസുകാരനെയാണ് ആരോ തലശേരി മാളിയേക്കൽ മുക്കിലെത്തിച്ചത്. ഈ വിരുതനെ പിടികൂടാൻ പൊലീസ് ശ്രമമാരംഭിച്ചിട്ടുണ്ട്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് ഐ.ടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ്.

    No comments

    Post Top Ad

    Post Bottom Ad