Header Ads

  • Breaking News

    നാഷനൽ സർവ്വീസ് സ്കീം ക്ലസ്റ്റർ ക്യാമ്പ് ആരംഭിച്ചു



    ഡിസംബറിൽ നടക്കാനിരിക്കുന്ന സപ്തദിന ക്യാമ്പുകളുടെ മുന്നൊരുക്കം നടത്താനായി കൊട്ടില ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടി പ്പിച്ച മാടായി ക്ലസ്റ്ററിൽപ്പെടുന്ന ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലെ നാഷണൽ സർവീസ് സ്കീം ലീഡർമാർക്കുള്ള ദ്വിദിന സഹവാസ ക്യാമ്പ് ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോം ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പാൾ കെ.പ്രകാശന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിക്ക്
    പി ടി.എപ്രസിഡണ്ട് പി.എം ഉണ്ണിക്കൃഷ്ണൻ, ഹെഡ്മിസ്ട്രസ്  ഒ..രതി. എൻ.എസ്.എസ്.കോഡിനേറ്റർ എൻ.തുളസി തുടങ്ങിയവർ ആശംസയർപ്പിച്ചു.
    ക്ലസ്റ്റർ കൺവീനർ ഹരിദാസൻ നടുവലത്ത് സ്വാഗ തവും വളണ്ടിയർ ലീഡർ എം.അഭിനന്ദ് നന്ദിയും പറഞ്ഞു മാടായി മേഖലയിലെ വിവിധ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലെ എൺപതിൽപരം ലീഡർമാർ പങ്കെടുക്കുന്ന ക്യാമ്പ്17ന്ഞായറാഴ്ച ഉച്ചയോടെ  സമാപിക്കും

    No comments

    Post Top Ad

    Post Bottom Ad