Header Ads

  • Breaking News

    ഇരുചക്രവാഹനത്തിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം : ഇളവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി : നിയമം ഉടന്‍ പ്രാബല്യത്തില്‍



    സംസ്ഥാനത്ത് ഇനി മുതല്‍ ഇരുചക്രവാഹനത്തിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം. ഇളവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇതോടെകേന്ദ്രം കൊണ്ടുവന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.. മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി ആഗസ്ത് ഒന്‍പത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.


    നാലുവയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നാണ് ഭേദഗതി പറയുന്നത്.ഭേദഗതിക്ക് മുന്‍പുളള നിയമത്തിലെ 129ാം വകുപ്പ് ഹെല്‍മെറ്റില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു2019ല്‍ കേന്ദ്രം നിയമം മാറ്റിയതോടെ ഇത് നഷ്ടപ്പെട്ടു.

    ഹെല്‍മെറ്റ് ധരിക്കുന്നതിന് ഇളവ് അനുവദിച്ച്‌ 2003ല്‍ കേരള മോട്ടോര്‍ വാഹനനിയമത്തില്‍ ഉള്‍പ്പെടുത്തിയ347എ വകുപ്പ്, 2015 ഒക്ടോബര്‍ 16ന് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു.
    347 എ വകുപ്പിനെതിരെ ജോര്‍ജ് ജോണ്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയും ഇത് സ്റ്റേ ചെയ്തതിനെതിരെ 2015ല്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലും കോടതി 19 ന് വീണ്ടും പരിഗണിക്കും

    No comments

    Post Top Ad

    Post Bottom Ad