Header Ads

  • Breaking News

    തിരുവനന്തപുരത്തു നിന്നും കണ്ണൂരേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചു പത്തോളം പോത്തുകൾ ചത്തു.


    വേളിക്ക് സമീപം ട്രെയിന്‍ ഇടിച്ച്‌ പത്ത് പോത്തുകള്‍ ചത്തു. ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസാണ് പോത്തുകളെ ഇടിച്ചത്.
    ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ഒരുകൂട്ടം പോത്തുകളെയാണ് ട്രെയിന്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ട്രെയിനിന് നേരിയ കേടുപാടുകള്‍ പറ്റി. അപകടത്തെ തുടര്‍ന്ന് ജനശതാബ്ദി എക്സ്പ്രസ് അര മണിക്കൂര്‍ പിടിച്ചിട്ടു. പിന്നീട് പോത്തുകളെ ട്രാക്കില്‍നിന്ന് മാറ്റുകയും
    അപകടത്തെ തുടര്‍ന്നുണ്ടായ ട്രെയിന്‍റെ തകരാര്‍ പരിഹരിക്കുകയും ചെയ്ത ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ചെന്നൈ മെയിലും വൈകി. തിരുവനന്തപുരം- കൊല്ലം പാതയില്‍ ഒരു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം താറുമാറായി.

    No comments

    Post Top Ad

    Post Bottom Ad