Header Ads

  • Breaking News

    എരിപുരം സ്പോർട്‌സ് അക്കാദമിക്ക് വീണ്ടും മിന്നുന്ന വിജയം



    കണ്ണൂർ ജില്ലാ ഫുട്‌ബോൾ ലീഗ് ടൂർണമെന്റിന്റെ രണ്ടാമത് മത്സരത്തിൽ വീനസ് ക്ലബ്ബ് കക്കാടിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് എരിപുരം സ്പോർഴ്‌സ് അക്കാഡമിയുടെ ചുണക്കുട്ടികൾ പരാജയപ്പെടുത്തി.  മത്സരത്തിൽ ഇർഫാൻ, തൻവീർ,  എന്നിവരാണ് ഗോളടിച്ചത്‌.

    മത്സരത്തിലുടനീളം കാണികളുടെ പ്രശംസയും, അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയാണ് കുട്ടികൾ കളിക്കളത്തിൽ നിറഞ്ഞാടിയത്. കളിഭ്രാന്തൻമ്മാരുടെ അഭിപ്രായങ്ങൾ പരിശീലകർക്കുള്ള അഭിനന്ദനങ്ങളായി മാറുന്ന കാഴ്ച ഒരു അനുഭവമായിരുന്നു. എരിപുരം സ്പോർട്സ് അക്കാഡമിയുടെ പരിശീലകനായ ശ്രീ. പി.വി.ശശീന്ദ്രൻ, ശ്രീ. സിയാസ്, ശ്രീ. സുധീപ് എം.വി, ശ്രീ. രൂപക് എന്നിവർക്ക് എരിപുരം സ്പോർട്സ് അക്കാഡമിയുടെ അഭിനന്ദനങ്ങൾ

    No comments

    Post Top Ad

    Post Bottom Ad