Header Ads

  • Breaking News

    സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എസ്.എ. ബോബ്‌ഡെ  ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കും


    ന്യൂഡൽഹി: സുപ്രീം കോടതിയുടെ നാൽപത്തിയേഴാമത് ചീഫ് ജസ്റ്റിസായി എസ്.എ. ബോബ്‌ഡെ  ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുക്കും. രഞ്‌ജൻ ഗോഗോയ് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് എസ്.എ. ബോബ്‌ഡെ ചീഫ് ജസ്റ്റിസായി അധികാരമേൽക്കുന്നത്. 

    രാവിലെ 9.30ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാർ, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർ, സോണിയ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞക്ക് ശേഷം സുപ്രീംകോടതിയിലെത്തി ജഡ്റ്റിസ് ബോബ്‌ഡെ ചുമതലയേൽക്കും. 2013 ഏപ്രിലിലാണ് ജസ്റ്റിസ് ബോബ്‌ഡെ സുപ്രീംകോടതി ജഡ്ജിയായത്. 2021 ഏപ്രിൽ 23 വരെ ജസ്റ്റിസ് ബോബ്‌ഡെ ചീഫ് ജസ്റ്റിസായി തുടരും. 

    ഇന്നത്തോടെ സുപ്രീംകോടതി കൊലീജിയത്തിൽ ജസ്റ്റിസ് ആർ ഭാനുമതി അംഗമാകും. കൊലീജിയത്തിലെത്തുന്ന രണ്ടാമത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ് ഭാനുമതി. ജസ്റ്റിസ് റുമ പാലാണ് കൊലീജിയത്തിലെത്തിയ ആദ്യവനിത ജഡ്ജി.

    No comments

    Post Top Ad

    Post Bottom Ad