Header Ads

  • Breaking News

    സാക്ഷരചരിത്രം രചിച്ചവർ ഒത്തുചേരുന്നു



    ഇന്ത്യയിൽ ആദ്യമായി ബഹുജന സഹകരണത്തോടെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഗ്രാമമാണ് ഏഴോം.

    ഏഴോം ഗ്രാമ പഞ്ചായത്തും കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) യും
    തിരുവനന്തപുരം എസ്.ആർ.സിയും ചേർന്നാണ് പരിപാടി നടപ്പാക്കിയത്.

    1984-85 വർഷത്തിൽ ഗ്രാമത്തിലെ അൻപതിലേറെ
    യുവജന സാംസ്കാരിക സംഘങ്ങളിലെ മുന്നൂറിലേറെ പരിശീലനംലഭിച്ച സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് കോട്ടയം നഗരസഭാ സാക്ഷരതക്കും, എറണാകുളം ജില്ലാ സാക്ഷരതക്കും അക്ഷര കേരളം സമ്പൂർണ സാക്ഷരതക്കും പ്രചോദനമായ
    ഏഴോം സമ്പൂർണ സാക്ഷരത കൈവരിക്കാൻ ഇടയാക്കിയത്.

    പ്രസ്തുത ചരിത്രം രചിച്ചപ്രവർത്തകർ
    ഒക്ടോബർ 2 ന് ബുധനാഴ്ച ഏഴോം പഞ്ചായ് ഹാളിൽ
     ഒത്ത് ചേരുന്നു.,

    പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  94 4774 9131,
    9447470160 എന്നീ നമ്പറുകളിൽ പേരും വിവരങ്ങളും റജിസ്റ്റർ ചെയ്യണം. 

    No comments

    Post Top Ad

    Post Bottom Ad