Header Ads

  • Breaking News

    മയക്കുമരുന്ന് വില്‍ക്കാനും വാങ്ങാനും വാട്‌സ് ആപ്പ് കൂട്ടായ്മ : വളപട്ടണത്ത് പൊലിസ് നിരീക്ഷണം ശക്തമാക്കി



    കണ്ണൂര്‍:
     വളപട്ടണം ,പാപ്പിനിശ്ശേരി ഭാഗങ്ങളില്‍ യുവാക്കളെ മയക്കുമരുന്ന് മാഫിയ വലവീശിപ്പിടിക്കുന്നതായി പ്രദേശവാസികളുടെ പരാതി ശക്തമാകുന്നു. ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ചില ഭക്ഷണ ശാലകളുടെയും പെട്ടിക്കടകളുടെയും പരിസരത്ത് നിന്നുമാണ് ലഹരി വിതരണവും ഉപയോഗവും നടക്കുന്നത്.

    ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ പല പേരിലുള്ള വാട്‌സപ്പ് കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട്. നൈറ്റ് റൈഡേര്‍സ്, നൈറ്റ് ലൈന്‍സ് തുടങ്ങിയ വാട്‌സപ്പ് കൂട്ടായ്മകളുടെ പേരിലാണിത്. ലഹരിക്ക് വേണ്ടിയുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിന് വേണ്ടിയാണ് ഈ ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നത്.

    ലഹരിക്കടിമയായ യുവാക്കള്‍ ഭക്ഷണം കഴിക്കാനെന്ന പേരില്‍ രാത്രിക്കാലങ്ങളില്‍ വീട്ടില്‍ നിന്നും ഇറങ്ങുകയും പല തരത്തിലുള്ള ലഹരി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം.

    ലഹരി ഉപയോഗിച്ചു ബൈക്കും കാറുമോടിക്കുന്ന ഇവര്‍ അപകടങ്ങളില്‍പ്പെടാറുണ്ട്. കൗമാരക്കാര്‍ മുതല്‍ യുവാക്കള്‍ വരെയാണ് ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവരെ തടയാനായി എക്‌സൈസോ, പൊലിസോ റെയ്ഡു നടത്താറില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പരാതി വ്യാപകമായതിനെ തുടര്‍ന്ന് വളപട്ടണം പ്രദേശങ്ങളില്‍ രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് വളപട്ടണം ടൗണ്‍ പൊലിസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad