Header Ads

  • Breaking News

    കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്ന നിലയിൽ


    മട്ടന്നൂർ:
    കനത്തമഴയെത്തുടർന്ന് കിണർ  ഇടിഞ്ഞു താഴ്‍ന്ന നിലയിൽ. പുന്നാട് പുറപ്പാറ സ്വദേശി ടി പി ഇബ്രാഹിമിമട്ടന്നൂർ:കനത്തന്റെ വീടിന്‍റെ പിന്നിലെ കിണറാണ് ഇടിഞ്ഞു താഴ്‍ന്നത്. കഴിഞ ദിവസം രാവിലെ 6 മണിയോടെ വീടിന്‍റെ പിൻഭാഗം പൂർണമായി മണ്ണിൽത്താഴുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പക്ഷേ, അപകടഭീതി ഒഴിയുന്നില്ല.  തൊട്ടടുത്തുള്ള വീടും അപകടാവസ്ഥയിലാണ്. കിണറിനകത്ത്‌ സ്ഥാപിച്ച മോട്ടോറും പൈപ്പുകളുമെല്ലാം മണ്ണിനടിയിലായി. വേനലിലും വറ്റാത്ത കിണറാണിതെന്ന്‌ വീട്ടുകാർ പറഞ്ഞു. ആദ്യമായാണ് ഈ പ്രദേശത്ത് വീട് ഇടിഞ്ഞു താഴുന്ന പ്രതിഭാസമുണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. താമസിക്കുന്ന വീട് അടക്കം ഭീഷണിയിലാണ്. രാവിലെയാണ് വീടിന് പിന്നിലുള്ള കിണർ ഇടിഞ്ഞു താഴ്‍‍ന്നതായി വീട്ടുടമ കണ്ടത്. വലിയ ശബ്ദം കേട്ടതിനെത്തുടർന്ന് ചെന്ന് നോക്കിയപ്പോൾ കിണർ ചുറ്റുമതിലടക്കം ഇടിഞ്ഞു താഴ്‍ന്നതായി കണ്ടു. കഴിഞ്ഞ ദിവസം മുതൽ ഈ കിണറിലെ വെള്ളം കലങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വീട് ഇടിഞ്ഞു താഴ്‍ന്നത്. വീട്ടിലുണ്ടായിരുന്ന സാധന സാമഗ്രികളെല്ലാം ചളിയിൽ പൂണ്ടു പോയ സ്ഥിതിയാണ്.സ്ഥലത്ത് വിലേജ്, പഞ്ചായത്ത് പ്രതിനിധികളും പരിശോധന നടത്തി. ഇടിഞ്ഞു പോയ കിണർ മണ്ണിട്ട് മൂടിയിരിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad