Header Ads

  • Breaking News

    വ്യത്യസ്തമായ ഓണാഘോഷമൊരുക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് പരിയാരം പോലീസ്


    വ്യത്യസ്തമായ ഓണാഘോഷമൊരുക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് പരിയാരം പോലീസ്. സ്‌റ്റേഷന്‍ പരിധിയില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന 56 പോലീസുദ്യോഗസ്ഥരെ ക്ഷണിച്ചുവരുത്തി ആദരിച്ചുകൊണ്ടാണ് ഈ വര്‍ഷം തങ്ങളുടെ ഓണം ആഘോഷിക്കുന്നത്. 9 ന് രാവിലെ 10 മണിക്ക് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ഒരുക്കിയ പന്തലില്‍ നടക്കുന്ന ഓണാഘോഷവും കുടുംബ സംഗമവും ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. പരിയാരം സിഐ കെ.വി.ബാബു അധ്യക്ഷത വഹിക്കും. റിട്ട.ഡിജിപി കെ.ജെ.ജോസഫ്, തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്‌നകുമാര്‍, റിട്ട.ഡിവൈഎസ്പി ഗംഗാധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ പി.ബാബുമോന്‍, എസ്‌ഐ ടി.രവീന്ദ്രന്‍, കേരളാ പോലീസ് അസോസിയേഷന്‍ അംഗം എസ്.കെ.പ്രജീഷ് എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാനത്തുതന്നെ ആദ്യമായാണ് വിരമിച്ച പോലീസുകാരെ മുഴുവന്‍ ക്ഷണിച്ചുവരുത്തി ആദരിച്ചുകൊണ്ട് ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad