Header Ads

  • Breaking News

    തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പിയുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു



    തലശേരി:
    തലശ്ശേരി ഗവര്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പിയുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ക്യാമ്ബസില്‍ മാരകായുധങ്ങളുമായി എത്തിയ എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുക, ക്യാമ്ബസില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എ.ബി.വി.പി. സംസ്ഥാന സമിതി അംഗവും ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയുമായ വിശാഖ് പ്രേമന്‍ കോളേജിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
    എ.ബി.വി.പി.യുടെ കൊടിമരം നശിപ്പിച്ചവര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്നും സംഘടനാ സ്വാതന്ത്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാര സമരം. കലാലായ ഭീകരയുടെ മുഖമായി എസ്.എഫ്.ഐ കലാലായങ്ങളില്‍ മാറിയിരിക്കുകയാണെന്ന് എ.ബി.വി.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോമുഖം അഭിപ്രായപ്പെട്ടു. നിരാഹാര സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാലയങ്ങളില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് എസ്. എഫ്. ഐ ശ്രമിക്കുന്നത്.
    വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനും പ്രവര്‍ത്തിക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങളെ ഇല്ലാതാക്കാന്‍ എസ്. എഫ്. ഐ ആസൂത്രിത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വിഷ്ണു ആരോപിച്ചു.കുറച്ചു കാലമായി തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് എസ്. എഫ്. ഐ അക്രമങ്ങള്‍ അഴിച്ചു വിടുകയാണ്. എ.ബി.വി.പി. പ്രവര്‍ത്തകരെ എന്ത് വിലകൊടുത്തും ചെറുക്കുകയും ക്യാമ്ബസിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്യുന്ന എസ്. എഫ്. ഐ അക്രമികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ നടപടിയെടുക്കാതേയും ഇരിക്കുകയാണ്.
    പ്രിന്‍സിപ്പാള്‍ പ്രശ്നം പരിഹരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമയ പരിധി കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല. നടപടിയെടുക്കും വരെ നിരാഹാര സമരം തുടരുമെന്ന് വിഷ്ണു പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad