Header Ads

  • Breaking News

    പെരിങ്ങോം ഹയർ സെക്കൻഡറി സ്കൂളിൽ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ എം എസ് എഫ് ആക്രമണം


    പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ തിരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം. എസ് എഫ് ഐ, എം എസ് എഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.

    സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എസ് എഫ് ഐ ഏരിയാ സെക്രട്ടറിയേറ്റ് അംഗം അജിത്ത്, ബാലസംഘം ഏരിയ പ്രസിഡന്റ് അഖിൽ, എസ്. എഫ്. ഐ യൂണിറ്റ് പ്രസിഡന്റ് തോമസ് ജിമ്മി എന്നിവർക്കാണ് പരിക്കേറ്റത്. എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഷജീർ ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘം അകാരണമായി മർദ്ദിച്ചുവെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad