Header Ads

  • Breaking News

    ഹയർ സെക്കണ്ടറി NSS മാടായി ക്ലസ്റ്ററിന്റെ ദുരിതാശ്വാസ കിറ്റ് തയ്യാറാവുന്നു



    നാഷണൽ സർവീസ് സ്കീം മാടായി ക്ലസ്റ്ററിന്റെ ദുരിതാശ്വാസ കിറ്റ് തയ്യാറാക്കൽ പ്രവൃത്തി പുരോഗമിക്കുന്നു. മാടായി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ NSS പ്രോഗ്രാം ഓഫീസർ ശ്രീകല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് വിശ്വനാഥൻ മാസ്റ്റർ, വളണ്ടിയർ ലീഡർമാർ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
    കഴിഞ്ഞ നാലു ദിവസങ്ങളിലായി  ക്ലസ്റ്റർ പരിധിയിലെ യൂണിറ്റുകളുടെയും സമൂഹത്തിന്റെ നാനാതുറയിൽ പെട്ട സുമനസ്സുകളുടെയും അകമഴിഞ്ഞ സഹായത്തോടെയാണ്  ഭക്ഷണ സാധനങ്ങളും ശുചീകരണ വസ്തുക്കളും വെള്ളവും മറ്റും ക്ലസ്റ്റർ കളക്ഷൻ സെന്ററിൽ എത്തിച്ചത്.
    മാടായി ഗേൾസ് സ്കൂൾ PTA സ്പോൺസർ ചെയ്ത തുണി സഞ്ചിയിലാണ് കിറ്റുകൾ വിതരണത്തിന് വേണ്ടി ഒരുക്കുന്നത്. ഗേൾസിലെ NSS വളണ്ടിയർമാരുടെ സഹായത്തോടെയാണ് സോർട്ടിംഗ് നടത്തിയത്. ശനി, ഞായർ ദിവസങ്ങളിലായി വിവിധ യൂണിറ്റുകളിലെ പ്രോഗ്രാം ഓഫിസർമാരുടെയും വളണ്ടിയർമാരുടെയും നേതൃത്വത്തിൽ വിതരണം ചെയ്യും. ചെറുകുന്ന്, മാടായി, ഏഴോം തുടങ്ങിയ പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളിലാണ് വിതരണം ചെയ്യുന്നത്.

    ഹരിദാസൻ. നടുവലത്ത്,  കൺവീനർ, DHSE NSS മാടായി ക്ലസ്റ്റർ.
    9446245408.

    No comments

    Post Top Ad

    Post Bottom Ad