Header Ads

  • Breaking News

    ഐ ടി എം കേളേജിലെ സമാധാന അന്തരീക്ഷം എം.എസ്എ.ഫ് തകർക്കുന്നുവെന്ന് എസ്.എഫ്.ഐ


    സമാധാനപരമായി എസ്.എഫ്.ഐ സംഘടന പ്രവര്‍ത്തനം നടത്തുന്ന മയ്യില്‍ ഐ.ടി.എം കോളേജില്‍ മനപൂര്‍വം എം.എസ്.എഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമമെന്ന് എസ്.എഫ്.ഐ. മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ യൂത്ത് ലീഗിന്റെയും പ്രവര്‍ത്തകര്‍ കോളേജില്‍ സംഘടിച്ചു എത്തുകയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും എസ്.എഫ്.ഐ ആരോപിച്ചു. മയ്യില്‍ ഐ.ടി.എം കോളേജിലെ ഭൂരിഭാഗം നിഷ്പക്ഷ വിദ്യാര്‍ത്ഥികളും എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരായി അഭിപ്രായം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസ്സില്‍ രണ്ട് വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് യുണിറ്റ് ഉണ്ടാക്കി എന്ന അവകാശവാദം ഉന്നയിക്കുകയാണെന്നും എസ്.എഫ്.ഐ ആരോപിച്ചു.

    No comments

    Post Top Ad

    Post Bottom Ad