Header Ads

  • Breaking News

    മാങ്ങാട് നാടിന്റെ ഉത്സവാന്തരീക്ഷത്തിൽ ചെണ്ടയിൽ വിസ്മയം ത്തിർക്കാൻ കുട്ടികൾ



    മാങ്ങാട് :
    നവചേതന കലാ - സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചെണ്ടമേളത്തിൽ പരിശീലനം നേടിയ കുട്ടികളുടെ അരങ്ങേറ്റം ഇന്ന് രാത്രി 7 മണിക്ക് മാങ്ങാട് കൃഷണപിള്ള സ്മാരക കലാസമിതിയുടെ ഗ്രൗണ്ടിൽ നടക്കും. ടി.വി.രാജേഷ് MLA ഉദ്ഘാടനം ചെയ്യും. 10 പെൺകുട്ടികളും 26 ആൺകുട്ടികളും ഉൾപ്പെടെ 36 കുട്ടികളുടെ അരങ്ങേറ്റം നടക്കും.കഴിഞ്ഞ 100 ദിവസങ്ങളിലായി പരിശീലനം നേടി വരുന്ന 36 കുട്ടികൾ ഉൾപ്പെടുന്ന സംഘത്തിന്റെതാണ് ചെണ്ടമേളം അരങ്ങേറ്റം. മാങ്ങാട് നാടിന്റെ ആകെ പങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷത്തിൽ ബാല്യകൗമാരങ്ങൾ ഇന്ന് വൈകുന്നേരം 7 മണിക്ക് ചെണ്ടമേളത്തിൽ അരങ്ങേറ്റം നടത്തും.

    No comments

    Post Top Ad

    Post Bottom Ad