SSLC വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു
തലശ്ശേരി:
സ്കൂൾ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. മൂലകടവ് ഐ.കെ.കുമാരൻ മാസ്റ്റർ ഹയർ സെക്കന്ററി സ്കൂൾ പത്താംതരം വിദ്യാർത്ഥി പന്തക്കൽ ബൈത്തുൽ ഷിഫയിൽ മൂസ്സയുടെ മകൻ മിർഹാജ് മൂസ്സയാ ണ് (15) മരണപ്പെട്ടത്.
ഇന്ന് സ്കൂൾ സമരമായതിനാൽ മറ്റ് വിദ്യാർത്ഥികളോടൊപ്പം മേലേ ചമ്പാട്ടെ പുഞ്ചവയൽ കുളത്തിൽ നീന്താൻ പോയതായിരുന്നു. സുരക്ഷാ ട്യൂബ് ധരിച്ചിരുന്നെങ്കിലും കാറ്റ് പോയതിനാൽ കുളത്തിൽ മുങ്ങി താഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് കുട്ടികളും ചേർന്ന് കരക്ക് എടുത്തെങ്കിലും രക്ഷിക്കാനായില്ല. മാതാവ് നസീറ തലശ്ശേരി ജനറൽ അശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൂലകടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.
No comments
Post a Comment