Header Ads

  • Breaking News

    വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ച സംഭവം: രണ്ടുപേര്‍ കസ്റ്റഡിയില്‍




    ഇരിട്ടി: 
    വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ച സംഭവം രണ്ടുപേര്‍ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ . ഇക്കഴിഞ്ഞ ജൂലൈ 11 ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം .

    ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വട്ട്യറ എരുമത്തടത്തെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ വാഗണര്‍ കാറിലെത്തിയവര്‍ വിദ്യാര്‍ഥികളോട് വഴി ചോദിക്കുകയും മുന്നോട്ട് പോയി തിരിച്ചെത്തിയ വാഗണര്‍ കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി വിദ്യാർത്ഥിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ ബഹളം കേട്ട് സമീപവാസി ഓടിയെത്തുകയും സമീപവാസിയെ കണ്ട് വാഹനത്തില്‍ ഉള്ളവര്‍ വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു . തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമായിരുന്നു രണ്ടുപേരെ കസ്റ്റഡിയിലെടുത്തത് . 
    ചാവശ്ശേരി, നടുവനാട് സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത് .ആറളത്ത് നിന്നും മദ്യപിച്ചെത്തിയ സംഘം വഴിതെറ്റിയാണ് എരുമത്തടത്ത് എത്തിയത് . 
    തുടര്‍ന്ന് വാഹനം ഓടിച്ച ആള്‍ കുട്ടികളോട് വഴി ചോദിക്കുകയും മദ്യലഹരിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ചെയ്തു. ആറളം പാലത്തിനു സമീപത്തുവച്ച് കാറിലുള്ളവര്‍ ആറളം സ്‌കൂള്‍ കുട്ടികളോടും വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണ് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
    എന്നുള്ള അഭ്യൂഹങ്ങള്‍ നാട്ടില്‍ പരക്കുന്നതിനിടയിലാണ് രണ്ടുപേരെ ഇരിട്ടി എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad