Header Ads

  • Breaking News

    ഫോണ്‍ കയ്യില്‍ വേണമെന്നില്ല; ഡ്രൈവിങിനിടെ ഹാന്‍ഡ്‌സ് ഫ്രീ ആയി സംസാരിച്ചാലും പിടിവീഴും


    വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. നിലവില്‍ ചെറിയ പിഴ മാത്രമേ ഉള്ളൂവെങ്കിലും പുതിയ നിയമം അനുസരിച്ച്‌ വലിയ പിഴയും ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടിയിലേക്കും നീങ്ങും.
    മൊബൈല്‍ ഫോണ്‍ കയ്യിലുണ്ടെങ്കില്‍ മാത്രമേ പിഴയുള്ളൂ എന്നാണ് പലരുടെയും ധാരണ. അതൊരു തെറ്റിദ്ധാരണയാണ്. ഫോണ്‍ ചെവിയില്‍ വയ്ക്കാതെ ഹാന്‍ഡ്‌സ് ഫ്രീ ആയി സംസാരിച്ചാലും കുറ്റകരമാണ്.
    ഇയര്‍ ഫോണ്‍ കണക്‌ട് ചെയ്‌തോ, ഹാന്‍ഡ്‌സ് ഫ്രീ ആയിട്ടോ, ബ്ലൂടൂത്ത് വഴി കണക്‌ട് ചെയ്‌തോ ഏത് വിധേനയും ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ മറ്റൊരാളുമായി സംസാരിക്കുന്നത് സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായ കണക്കാക്കി നടപടിയെടുക്കും.
    വാഹനാപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ പൊലിസും മോട്ടോര്‍വാഹനവകുപ്പും തീരുമാനിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad