Header Ads

  • Breaking News

    തലശ്ശേരി നഗരസഭയുടെ എരഞ്ഞോളി കണ്ടിക്കലിലുള്ള പ്ളാസ്റ്റിക് സംഭരണശാലയിൽ തീപിടുത്തം


    തലശ്ശേരി: 
    നഗരസഭയുടെ എരഞ്ഞോളി കണ്ടിക്കലിലുള്ള പ്ളാസ്റ്റിക് സംഭരണശാലയിൽ തീപിടുത്തം. ഇന്ന് ഉച്ച 12.20 ഓടെ ഉണ്ടായ അഗ്നിബാധയിൽ റീസൈക്കിളിംഗ് നടത്താനായി ശേഖരിച്ചു സൂക്ഷിച്ച ക്വിൻറൽ കണക്കിന് പഴകിയ പ്ളാസ്റ്റിക് ഉൽപന്നങ്ങൾ കത്തിനശിച്ചു.- പ്ളാസ്റ്റിക് കൂമ്പാരത്തിൽ തീ പടർന്നതോടെ സംഭരണ കേന്ദ്രത്തിനും പുറത്തേക്കും വിഷപ്പുക പടർന്നു . തലശ്ശേരിയിൽ നിന്നും അഗ്നിശമന സേന എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും അസാധ്യമായി-.ഇതോടെ കൂത്തുപറമ്പ് , പാനൂർ ഫയർസ്റ്റേഷനുകളിൽ നിന്നും സേനാംഗങ്ങളെ വിളിച്ചു വരുത്തി 4 യൂനിറ്റ് സേനകൾ ഒന്നര മണിക്കൂറുകളോളം പരിശ്രമിച്ചാണ് പുകഞ്ഞ് കത്തിക്കൊണ്ടിരുന്ന തീ നിയന്ദ്രണ വിധേയമാക്കിയത്.

    No comments

    Post Top Ad

    Post Bottom Ad