Header Ads

  • Breaking News

    കണ്ണൂർ-ഡൽഹി വിമാനം ദിവസേനയാക്കും; ദുബായിലേക്ക് ഗോ എയർ


    കണ്ണൂർ:
    കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനസർവീസ് ദിവസേനയാക്കും. ഇപ്പോൾ ആഴ്ചയിൽ അഞ്ചുദിവസമാണ് കോഴിക്കോട്-കണ്ണൂർ-ഡൽഹി എയർ ഇന്ത്യാ സർവീസ്.

    കിയാൽ മാനേജിങ് ഡയറക്ടർ വി.തുളസീദാസ് ഡൽഹിയിൽ എയർ ഇന്ത്യാ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഡൽഹിയിലേക്കുള്ള സർവീസ് ദിവസേനയാക്കാൻ തത്ത്വത്തിൽ തീരുമാനിച്ചത്.
    യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ ആവശ്യം അംഗീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യാ സർവീസ് ഹജ്ജ് സീസൺ കഴിയുന്നതോടെ ആരംഭിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.
    ഗോ എയർ ദുബായിലേക്ക് സർവീസ് തുടങ്ങാൻ നടപടിയാരംഭിച്ചിട്ടുണ്ട്. ഈമാസം അവസാനം അല്ലെങ്കിൽ ഓഗസ്റ്റ് ആദ്യം ദുബായ് സർവീസ് തുടങ്ങുമെന്നാണ് വിവരം. സർവീസ് തുടങ്ങുന്നതിന് ഗോ എയറിന് കിയാൽ അനുമതി നൽകിക്കഴിഞ്ഞു.
                                                                                                                                                                         കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ വിദേശ വിമാനക്കമ്പനികൾക്ക് അനുമതി നൽകണമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയെക്കണ്ട് കിയാൽ എം.ഡി. ആവശ്യപ്പെട്ടു.

    കണ്ണൂർ വിമാനത്താവളത്തിന്റെ വികസനാവശ്യങ്ങൾ സംബന്ധിച്ച് കിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് എം.ഡി. കേന്ദ്രമന്ത്രിക്ക് കൈമാറി. വിദേശകാര്യസഹമന്ത്രി വി.മുരളീധരനുമായും തുളസീദാസ് ചർച്ചനടത്തി.

    No comments

    Post Top Ad

    Post Bottom Ad