Header Ads

  • Breaking News

    യൂണിവേഴ്സിറ്റി സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐയെ വിമര്‍ശിച്ച്‌ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു


    യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐയെ വിമര്‍ശിച്ച്‌ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു ഒരിക്കലും . തെറ്റുകളെ ന്യായീകരിക്കില്ല, കുറ്റവാളികളെ സംരക്ഷിക്കില്ല, തളര്‍ച്ചയല്ല, തിരുത്തലാണ് വേണ്ടതെന്നും വി പി സാനു ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. അര്‍ഥമില്ലാത്ത വാക്കുകളല്ല എസ്‌എഫ്‌ഐയുടെ ശുഭ്രപതാകയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഈ പ്രസ്ഥാനത്തെ നിര്‍വചിക്കുന്നത് ആ മൂന്നു മഹത്തായ ആശയങ്ങളാണ് . ഇന്ത്യയിലെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ ചേര്‍ത്തുവെക്കുന്ന പ്രസ്ഥാനമാണ് എസ്‌എഫ്‌ഐ. അറിവിനെയും വിദ്യാഭ്യാസത്തെയും പണവും ഭരണകൂടവും നിര്‍ണയിക്കുമ്ബോള്‍ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയാണ് എസ്‌എഫ്‌ഐ എന്ന് സാനു വ്യക്തമാക്കി. അവര്‍ക്കു മേല്‍ വീശുന്ന തണലാണ് എസ്‌എഫ്‌ഐയുടെ ശുഭ്രപതാക. അവരുടെ സംഘടിതമായ ചെറുത്തുനില്‍പ്പുകളുടെ അടയാളമാണ് ഈ പ്രസ്ഥാനം. ഞാനടക്കമുള്ള ഒരു വ്യക്തിയുടെയും പ്രവൃത്തികള്‍ നമ്മളുയര്‍ത്തുന്ന മുദ്രാവാക്യങ്ങളെ മങ്ങലേല്‍പ്പിക്കാനനുവദിക്കരുതെന്ന് സാനു ആവശ്യപ്പെട്ടു. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുതെന്നും സാനു കുറിപ്പില്‍ വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad