Header Ads

  • Breaking News

    വെള്ളക്കെട്ടിന്‌ നടുവിൽ ചെറുകുന്ന് ഗവ. വെൽഫെയർ ഹൈസ്കൂൾ


    ചെറുകുന്ന്:
    മഴപെയ്തതോടെ ചെറുകുന്ന് ഗവ. വെൽഫെയർ സ്കൂളിനുചുറ്റും വെള്ളം കെട്ടിക്കിടക്കുന്നു. ക്ലാസ് മുറികളിൽവരെ ചിലപ്പോൾ വെള്ളംകയറുന്ന അവസ്ഥയാണ്. ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാലാണ് സ്കൂളിനുചുറ്റും വെള്ളം കെട്ടിക്കിടക്കാൻ കാരണം. ഒന്നുമുതൽ 12 വരെ ക്ലാസുകളിൽ എണ്ണൂറിലധികം വിദ്യാർഥികൾ ഈ സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

    മഴക്കാലത്ത് എല്ലാവർഷവും സ്കൂളിന് ചുറ്റുഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണെന്ന് അധ്യാപകർ പറയുന്നു. സ്കൂൾ പരിസരത്തെ വെള്ളക്കെട്ട്‌ കാരണം കൊതുകുശല്യവും വർധിച്ചു. 
    കുട്ടികൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നതായി രക്ഷിതാക്കൾ പറയുന്നു. കൂടുതൽ മഴപെയ്യുന്നതോടെ സ്ഥിതി പരിതാപകരമായിരിക്കും. ചെളിനിറഞ്ഞ വെള്ളത്തിലൂടെ വേണം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും സ്കൂളിലെത്താൻ.

    സ്കൂളിന്റെ പഴയ ഓടുമേഞ്ഞ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് അധ്യാപകരും രക്ഷിതാക്കളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ചെറുകുന്ന് വെൽഫെയർ സ്കൂളിന് പുതിയ കെട്ടിടം പണിയണമെന്ന് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്‌.
     സ്കൂളുകൾ ഹൈടെക്ക് സംവിധാനത്തിലേക്ക് നീങ്ങുമ്പോൾ ചെറുകുന്ന് ഗവ. ഫെൽഫെയർ ഹൈസ്കൂൾ എല്ലാ വർഷവും മഴക്കാലത്ത് വെള്ളക്കെട്ടിന് നടുവിലാണ് സ്ഥിതിചെയ്യുന്നത്

    No comments

    Post Top Ad

    Post Bottom Ad