Header Ads

  • Breaking News

    റോബട്ടുകൾ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ ആദ്യത്തെ റസ്റ്ററന്റ് ‌


    കണ്ണൂർ:
    വയററി‍ഞ്ഞു കഴിക്കുക, മനസ്സു നിറഞ്ഞു വിളമ്പുക– ഇതാണു തീൻമേശയിലെ രസതന്ത്രം; എന്നാൽ കണ്ണൂ‍ർ എസ്എൻ പാർക്ക് റോഡിനു സമീപം ആരംഭിക്കുന്ന ബീ അറ്റ് കിവിസോ റസ്റ്ററന്റിൽ വിളമ്പുന്നതു സെൻസറിന്റെ സിഗ്നൽ അറിഞ്ഞാണ്.

    റോബട്ടുകൾ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ ആദ്യത്തെ റസ്റ്ററന്റ് ‌ആണ് ബീ അറ്റ് കിവിസോ. റോബട്ടുകളായ അലീനയും ജയിനും ഹെലനും യന്ത്രക്കൈകൾ നീട്ടി വിഭവങ്ങൾ മേശമേൽ നിരത്തും.

    മലയാള സിനിമയിൽ നല്ല ഭക്ഷണ പ്രിയനായി അറിയപ്പെടുന്ന നടൻ മണിയൻപിള്ള രാജുവാണു ബ്രാൻഡ് അംബാസഡർ. 14ന് മണിയൻപിള്ള രാജു ഉദ്ഘാടനം നിർവഹിക്കും. വളപട്ടണം സ്വദേശിയും സിവിൽ എൻജിനീയറുമായ സി.വി.നിസാമുദ്ദീൻ, ഭാര്യ സജ്മ, ഐടി എൻജിനീയറായ പള്ളിക്കുന്ന് സ്വദേശി എം.കെ.വിനീത് എന്നിവരാണു റസ്റ്ററന്റിനു പിന്നിൽ.

    കിവിസോ എന്ന പേരിൽ ഇവർ ഡിസൈൻ ചെയ്ത ഫുഡ് ടെക്നോളജി ആപ്പിന്റെ അടുത്ത പടിയായാണു റസ്റ്ററന്റ്.
    ചൈനയിൽ നിന്നെത്തിച്ച്, ഇന്ത്യയിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയ റോബട്ടുകളാണു ഭക്ഷണം വിളമ്പുന്നത്. കുട്ടികൾക്കു വിനോദത്തിനായി ഒരു കുട്ടി റോബട്ടുമുണ്ട്. അടുക്കളയിൽനിന്നു റോബട്ടിന്റെ കൈവശം കൊടുത്തുവിടുന്ന ഭക്ഷണം കൃത്യമായി ടേബിളി‍ൽ എത്തിച്ചു വിളമ്പുന്ന രീതിയിലാണു പ്രോഗ്രാമിങ്ങെന്നു നിസാമുദ്ദീൻ.

    No comments

    Post Top Ad

    Post Bottom Ad