Header Ads

  • Breaking News

    പഴയങ്ങാടിയിൽ വിദ്യാർഥികളെ കയറ്റാത്ത ബസ്സുകൾക്കെതിരേ നടപടിയുമായി ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ്


    മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ആർ.ടി.ഒ. എം.പി.സുഭാഷ്ബാബുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ പഴയങ്ങാടി, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി,വിദ്യാർഥികളെ മഴയത്തും വെയിലത്തും നിർത്തി ബസ് വിടുമ്പോൾ മാത്രം കയറ്റുന്നതിനെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പ്രത്യേക പരിശോധന. മോട്ടോർ വാഹനങ്ങൾക്കെതിരേ കേസെടുത്തു. വിദ്യാർഥികളോടുള്ള സമീപനം മാറ്റിയില്ലെങ്കിൽ കണ്ടക്ടറുടെയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുമെന്ന് ആർ.ടി.ഒ. അറിയിച്ചു.തേയ്‌മാനം വന്ന ടയറുകൾ ഉപയോഗിച്ച്‌ സർവീസ് നടത്തുന്ന ബസ്സുകളുടെ ടയറുകൾ മാറ്റാനും പ്രവർത്തിക്കാത്ത ബ്രേക്ക് ലൈറ്റുകളും വൈപ്പറുകളും പ്രവർത്തനക്ഷമമാക്കാനും നിർദേശം നൽകി.രജിസ്‌ട്രേഷൻ നമ്പർ ദൃശ്യമാകാത്ത രീതിയിൽ കോണികൾ ഘടിപ്പിച്ച ബസ്സുകൾക്കെതിരേ കേസുകളെടുക്കുകയും അവ അഴിച്ചുമാറ്റാൻ നിർദേശിക്കുകയും ചെയ്തു.വാഹനപരിശോധനയിൽ എം.വി.ഐ.മാരായ പി.ശ്രീനിവാസൻ, പി.സുധാകരൻ, എൻ.ആർ.റിജിൻ, ജി.ലാജി, ടി.പി.വത്സരാജൻ, എ.എം.വി.ഐ.മാരായ ജിതേഷ്, പ്രേംനാഥ്, വരുൺ, നിതിൻ, ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad