Header Ads

  • Breaking News

    റെയിൽവേ സ്റ്റേഷൻ പരിസരത്തെ അഴുക്കുചാലിൽ ജിർണിച്ച പുരുഷന്റെ ജഡം


    തലശ്ശേരി: 
    തലശ്ശേരി റെയിൽവെ ഓവർ ബ്രിഡ്ജിനു താഴെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ അഴുക്കു ചാലിൽ ജീർണ്ണിച്ച പുരുഷന്റെ ജഡം കാണപ്പെട്ടു. ഇന്നു രാവിലെ ഒമ്പതു മണിയോടെ യാണ് വെള്ളത്തിൽ കമിഴ്ന്ന് വീണ നിലയിൽ ജഡം പൊങ്ങിയത്. തലശ്ശേരി പോലീസ് എത്തി പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി. ഷർട്ടും കാവിമുണ്ടുമാണ് വേഷം. ശരീരത്തിൽ മുറിവുകളൊന്നും കണ്ടില്ല. ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായാണ് വിലയിരുത്തൽ. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലിസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad