Header Ads

  • Breaking News

    ഗര്‍ഭ നിരോധന ഉറയില്‍ ദ്രവരൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു; രണ്ട് പേര്‍ പിടിയില്‍


    പാലക്കാട്: 
    ഗര്‍ഭനിരോധന ഉറയില്‍ ദ്രവരൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. വയനാട് കുന്നമ്ബറ്റ സ്വദേശി അബ്ദുള്‍ ജസീര്‍, കോഴിക്കോട് കാരന്തൂര്‍ സ്വദേശി അജിനാസ് എന്നിവരാണ് എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ പിടിയിലായത്. വാളയാര്‍ പാലക്കാട് ദേശീയ പാതയില്‍ പുതുശ്ശേരി കുരുടിക്കാട്ടില്‍ വെച്ച്‌ നടത്തിയ പരിശോധനയിലാണ് 1.2 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്.
    ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളം വഴിയാണ് സ്വര്‍ണമെത്തിച്ചത്. അബ്ദുള്‍ ജസീറാണ് ഷാര്‍ജയില്‍ നിന്ന് സ്വര്‍ണം തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ട് വന്നത്. ഇയാളെ നാട്ടിലേക്കെത്തിക്കാന്‍ കാറുമായി പോയതായിരുന്നു അജിനാസ്.
    ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരുതവണ സ്വര്‍ണം കടത്തിയാല്‍ ഒരുലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണുമാണ് പ്രതിഫലം ലഭിക്കുകയെന്നും പല തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും ഇരുവരും മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
    തുടരന്വേഷണത്തിനായി അബ്ദുള്‍ ജസീറിനേയും അജിനാസിനേയും പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറി. തൃശൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഡേവിഡ് ടി മന്നത്തിനാണ് കേസിന്റെ തുടരന്വേഷണ ചുമതല.

    No comments

    Post Top Ad

    Post Bottom Ad