Header Ads

  • Breaking News

    വിവാഹ വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു


    തലശേരി:
    തലശേരിയിൽ വിവാഹ വാഗ്ദാനം നല്‍കി രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ യുവാവായ ഡോക്ടര്‍ പലയിടങ്ങളില്‍ താമസിപ്പിച്ച്‌ മാനഭംഗപ്പെടുത്തിയതായി പരാതി.പാനൂര്‍ പാറാട്ടും, വെള്ളാച്ചേരിയിലും മദേര്‍സ് ക്ലിനിക് നടത്തി വരുന്ന ചക്കരക്കല്ലിലെ ഡോ: തേജസ് വിനോദിനെതിരെ വിദ്യാര്‍ത്ഥിനി ജില്ലാ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്. കടയന്നൂര്‍ എല്‍ .പി .സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ സി.വിനോദ് കുമാറിന്റെയും, മമ്ബറം യു.പി.സ്കൂള്‍ അധ്യാപിക സുധയുടേയും അറിവോടെയും ഒത്താശയോടെയുമാണ് തേജസ് വിനോദ് മാസങ്ങളോളം മാനഭംഗപ്പെടുത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.നെറ്റില്‍ മാട്രിമോണിയല്‍ പരസ്യത്തിലൂടെ പരിചയപ്പെട്ട ഇരുവരും ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ആഗസ്ത് 23 ന് പാലക്കാട് അലൈന്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ കല്യാണ നിശ്ചയം നടത്തി.അതിന് ശേഷം ഡോ: തേജസ് വിനോദ് 2018 ഡിസമ്പറില്‍ വയനാട്ടിലെ റിസോര്‍ട്ടില്‍ വെച്ചും, പിന്നീട് ഇയാളുടെ വീട്ടില്‍ വെച്ച്‌ മാതാപിതാക്കളുടെ അനുവാദത്തോടെ താമസിപ്പിച്ചും മാനഭംഗപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.പിന്നീട് യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.അതെ സമയം പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കെതിരെ ബലാല്‍സംഗം, പ്രേരണാകുറ്റം, സത്രീപീഢനം എന്നിവ ചുമത്തി കേസ്സെടുത്തു.

    No comments

    Post Top Ad

    Post Bottom Ad